test del 4 copy of del 3

മമതയെ തോൽപ്പിച്ച സുവേന്ദുവിന് കാറില്ല; സ്വർണമില്ല; കൈയിൽ 12000 രൂപ, വരുമാനത്തിൽ മമതയ്ക്ക് വൻ ലീഡ്


തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും ബംഗാളിലെ ‘പോരാട്ടച്ചൂട്’ അണഞ്ഞിട്ടില്ല. ഇത്തവണയും തീപാറും മത്സരം നടന്നത് മമത ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ. മമത സുവേന്ദുവിന് മുന്നിൽ‌ ഇക്കുറിയും തോറ്റു. പക്ഷേ, വാർഷിക വരുമാന കണക്കെടുത്താൻ മമതയുടെ ലീഡ് ബഹുദൂരം മുന്നിൽ.ചെറുകിട സമ്പാദ്യ പദ്ധതികളോട് സുവേന്ദുവിന് വലിയ താൽപ്പര്യമാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്സിൽ‌ (എൻഎസ്‍സി) 5.45 ലക്ഷം രൂപയാണ് നിക്ഷേപം. കിസാൻ വികാസ് പത്രയിൽ 2.60 ലക്ഷം. മറ്റൊരു പോസ്റ്റൽ സേവിങ്സ് അക്കൗണ്ടിൽ 60,500 രൂപ. 6 എൽഐസി ഇൻഷുറൻസ് സ്കീമുകളിലായി 7.71 ലക്ഷം രൂപയും. നന്ദിഗ്രാമിലെ അടക്കം രണ്ട് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഓഹരികളിലും സുവേന്ദു നിക്ഷേപിച്ചിട്ടുണ്ട്; ആകെ 14,240 രൂപ.‌മമത ബാനർജിക്ക് ആകെ സ്വത്ത് 15.37 ലക്ഷം രൂപയുടേതാണ്. കടമില്ല. വാർഷിക വരുമാനം 23.21 ലക്ഷം രൂപയാണെന്ന് 2024-25ലെ കണക്ക് പറയുന്നു. കൈയിൽ 1.45 ലക്ഷം രൂപമതിക്കുന്ന 9 ഗ്രാം സ്വർണമുണ്ട്. സ്വന്തമായി വാഹനമില്ല, ഭൂസ്വത്തില്ല. കൈയിൽ കാശായുള്ളത് 75,700 രൂപ. 2 ബാങ്കുകളിലായി 12.76 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.


Source link

Back to top button