CINEMA

ജനനായകൻ മാജിക്


വെ​ള്ളി​ത്തി​ര​യിൽ എം.​ജി.​ആ​റി​ന്റെ​യും ജ​യ​ല​ളി​ത​യു​ടെ​യും വ​ഴി​യേ മു​ഖ്യ​മ​ന്ത്രി​ ​ ക​സേ​ര​യി​ലേ​ക്ക് ദ​ള​പ​തി​ വിജയ് ദ​ള​പ​തി​ ​വി​ജ​യ്‌​യു​ടെ​ ​അ​വ​സാ​ന​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര് ​അ​ന്വ​ർ​ത്ഥ​മാ​യി.​ ​ജ​ന​നാ​യ​ക​നാ​യി​ ​ത​ന്നെ​ ​വി​ജ​യ് ​ത​മി​ഴ്നാ​ടി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​ ​ക​സേ​ര​യി​ലേ​ക്ക് ​എ​ത്തു​മെ​ന്ന് ​ഉ​റ​പ്പാ​കു​ക​യാ​ണ് .​ ​ത​മി​ഴ് ​മ​ക്ക​ളു​ടെ​ ​ക​ൺ​ക​ണ്ട​ ​ദൈ​വ​മാ​യ​ ​എം.​ജി.​ ​ആ​റി​ന്റെ​യും​ ​ജ​യ​ല​ളി​ത​യു​ടെ​യും പാ​ത​ ​പി​ൻ​തു​ട​ർ​ന്ന് വി​ജ​യ് ​എ​ത്തു​ന്ന​ത്.
ത​മി​ഴ് ​ച​ല​ച്ചി​ത്ര​ ​ലോ​ക​വും​ ​ഉ​റ്റു​നോ​ക്കു​ന്നു.​ ​ര​ണ്ടു​ ​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​വി​ജ​യ്‌​യു​ടെ​ ​രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യാ​യ​ ​ത​മി​ഴ​ക​ ​വെ​ട്രി​ ​ക​ഴ​കം​ ​(​ടിവികെ​)​ ​ജ​നി​ച്ച​ത്.​ ​ഇ​തി​നു​ ​ശേ​ഷം​ ​ന​ട​ന്ന​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ന്നെ​ 100​ ​ല​ധി​കം​ ​സീ​റ്റു​ക​ൾ​ ​നേ​ടി​ ​അ​ധി​കാ​ര​ത്തി​ലേ​ക്ക്.​ ​വി​ജ​യ്‌​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​അ​ര​ങ്ങേ​റ്റം​ ​ത​മി​ഴ​ക​ത്ത് ​വ​ൻ​ ​ച​ല​നം​ ​സൃ​ഷ്ടി​ക്കു​മെ​ന്ന് ​മു​ൻ​പേ​ ​ത​ന്നെ​ ​അ​റി​യാ​മാ​യി​രു​ന്നി​ട്ടും​ ​ഭ​ര​ണ​ക​ക്ഷി​യാ​യ​ ​ഡി.​എം.​കെ​ ​അ​തി​നെ​ ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​ഗൗ​നി​ച്ചി​ല്ല.​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​രൂ​പീ​ക​രി​ച്ച​ ​നാ​ൾ​ ​മു​ത​ൽ​ ​വ്യ​ക്തി​ജീ​വി​തം​ ​ഉ​ൾ​പ്പെ​ടെ​ ​പ​ല​ ​പ്ര​തി​സ​ന്ധി​ക​ളെ​യും​ ​വി​ജ​യ്‌​ക്ക് ​നേ​രി​ടേ​ണ്ടി​വ​ന്നു.​ ​പ്ര​ശ​സ്ത​യാ​യ​ ​ഒ​രു​ ​ന​ടി​യു​ടെ​ ​പേ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​ക​ഥ​ക​ൾ​ ​പ്ര​ച​രി​ച്ചു.​ ​അ​പ്പോ​ഴും​ ​വി​ജ​യ് ​നി​ശ​ബ്ദ​ത​ ​പാ​ലി​ച്ചു.​ ​രാ​ഷ്ട്രീ​യ​ ​പ്ര​വേ​ശ​ന​ത്തി​നു​മു​ന്നോ​ടി​യാ​യി​ ​ത​ന്റെ​ ​അ​വ​സാ​ന​ ​ചി​ത്ര​മാ​യി​ ​വി​ജ​യ് ​പ്ര​ഖ്യാ​പി​ച്ച​ ​ജ​ന​നാ​യ​ക​ന്റെ​ ​റി​ലീ​സ് ​ത​ട​ഞ്ഞ​ത് ​ഉ​ൾ​പ്പെ​ടെ​ ​നേ​രി​ട്ട​തെ​ല്ലാം​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ക​ൾ.​ ​ജ​ന​നാ​യ​ക​ന്റെ​ ​പ്ര​ദ​ർ​ശ​നം​ ​ഇ​പ്പോ​ഴും​ ​നി​യ​മ​ക്കു​രു​ക്കി​ലാ​ണ്.
എം.​ജി.​ആ​റി​നും​ ​ജ​യ​ല​ളി​ത​യ്ക്കും​ ​ശേ​ഷം​ ​സി​നി​മ​ ​പൂ​ർ​ണ​മാ​യും​ ​ഉ​പേ​ക്ഷി​ച്ച് ​ ത​മി​ഴ് ​മ​ക്ക​ൾ​ക്കി​ട​യി​ലേ​ക്ക് ​ഇ​റ​ങ്ങി​വ​ന്ന​ ​വി​ജ​യ് ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ന്നെ​ ​ത​മി​ഴ്നാ​ട് ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​സ​മ​വാ​ക്യ​ങ്ങ​ൾ​ ​തി​രു​ത്തി​ക്കു​റി​ക്കു​മെ​ന്ന് ​ ​എ​തി​രാ​ളി​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​സി​നി​മാ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പോ​ലും​ ​ക​രു​തിയില്ല ​എ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം.ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ർ​ 27​ന് ​ക​രൂ​രി​ൽ​ ​ടി​വികെ​ ​സം​ഘ​ടി​പ്പി​ച്ച​ ​റാ​ലി​യി​ലു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​ 41​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ട​തി​നെ​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ൾ​ ​ആ​യു​ധ​മാ​ക്കി.​ ​എ​ല്ലാ​ത്തി​നെ​യും ​വി​ജ​യ് ​നേ​രി​ട്ടു.
​വി​ജ​യ്‌​ക്കൊ​പ്പം​ ​ത​ന്നെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഏ​റെ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ട​ ​പേ​രാ​ണ് ​ന​ടി​ ​തൃ​ഷ​യു​ടേ​ത്.ഏ​റെ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​നേ​രിടുകയും ചെയ്തു. ​വി​ജ​യ്‌​യു​ടെ​ ​ഭാ​ര്യ​ ​സം​ഗീ​ത​ ​വി​വാ​ഹ​മോ​ച​ന​ ​ഹ​ർ​ജി​യി​ൽ​ ​ഒ​രു​ ​ന​ടി​യെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശി​ച്ച​ത് ​തൃ​ഷ​യെ​ ​ഉ​ദ്ദേ​ശി​ച്ചാ​ണ് ​എ​ന്ന് ​പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യി.​ ​ വേ​ട്ടെ​ണ്ണ​ൽ​ ​ദി​ന​ത്തി​ൽ​ ​തി​രു​പ്പ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​തൃ​ഷ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​എ​ന്നു​ ​മാ​ത്ര​മ​ല്ല​ ​വി​ജ​യ് ​യു​ടെ​ ​വീ​ട്ടി​ലുംഎ​ത്തി. തൃ​ഷ​യു​ടെ​ 43​-ാം​ ​ജ​ന്മ​ദി​നം​ ​കൂ​ടി​യാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​യ​ ​തൃ​ഷ​ ​ടി​വി​കെ​യു​ടെ​ ​പ​താ​ക​യു​ടെ​ ​നി​റ​മാ​യ​ ​മ​ഞ്ഞ​യും​ ​ചു​വ​പ്പും​ ​ക​ല​ർ​ന്ന​ ​ഷാൾ ​ധ​രി​ച്ച​ത് വി​ജ​യ് ​ക്ക് ​ന​ൽ​കു​ന്ന​ ​പി​ന്തു​ണ​യാ​യി​ ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു. ​അ​ഭി​ന​യം​ ​പൂ​ർ​ണ​മാ​യും​ ​അ​വ​സാ​നി​പ്പി​ച്ച​ ​വി​ജയ്ക്ക് ഇനി പുതിയ ദൗത്യം.​ ​ത​മി​ഴ് ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ഇ​നി​ ​വി​ജ​യ് ​കാ​ലം


Source link

Back to top button