test del 4 copy of del 3
‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’; മൗനം തുടർന്ന് പിണറായി; തിരുവനന്തപുരത്തേക്ക് തിരിച്ചു

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോയെന്നാണ് നിലവിലെ ചോദ്യം. എന്നാൽ അതുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ.എൻ. ബാലഗോപാലായിരിക്കും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരും പരിഗണനയിലുണ്ട്.
Source link


