test del 4 copy of del 3

മൂകമായി എകെജി സെന്റർ; ഉച്ചത്തിലുള്ള സംസാരം പോലും ആരുടെ ഭാഗത്തുനിന്നുമുണ്ടായില്ല


തിരുവനന്തപുരം ∙ കെപിസിസി ഓഫിസിന്റെ മുറ്റത്തു പന്തലിട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവേശത്തോടെ ബിഗ് സ്ക്രീനിൽ തിരഞ്ഞെടുപ്പുഫലം വീക്ഷിച്ചപ്പോൾ, രാവിലെ മുതൽ മൂകമായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റർ. പോസ്റ്റൽ ബാലറ്റ് എണ്ണി ഫലം വന്നു തുടങ്ങിയ സമയത്ത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഓഫിസിലെത്തി. പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ ഇരുമുന്നണികളും ബലാബലം ആയിരുന്നതിനാൽ തികഞ്ഞ വിജയ പ്രതീക്ഷയാണു ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പങ്കുവച്ചത്.കെപിസിസി ആസ്ഥാനത്ത് അണപൊട്ടി ആവേശം  തിരുവനന്തപുരം ∙ യുഡിഎഫ് തേരോട്ടത്തിന്റെ ആദ്യ ഫലസൂചനകൾ നേതാക്കൾ കണ്ടത് വസതിയിലിരുന്ന്. മുന്നണി വൻ വിജയത്തിലേക്കു കുതിക്കുന്നുവെന്ന് വ്യക്തമായതോടെ, നേതാക്കൾ കെപിസിസി ആസ്ഥാനത്തെത്തിയപ്പോൾ പ്രവർത്തകർ ആർപ്പുവിളിച്ചു. ഫലപ്രഖ്യാപനം കന്റോൺമെന്റ് ഹൗസിലിരുന്നു കാണുകയെന്ന പതിവ് വി.ഡി.സതീശൻ ഇക്കുറിയും തെറ്റിച്ചില്ല. ഏതാനും സ്റ്റാഫ് അംഗങ്ങൾക്കൊപ്പം, കയ്യിൽ കടലാസും പേനയുമായി അദ്ദേഹം ടിവിക്കു മുന്നിലിരുന്നു. പത്തരയോടെ പുറത്തിറങ്ങിയ അദ്ദേഹം നേരെ കെപിസിസി ഓഫിസിലേക്ക്. ഷാഫി പറമ്പിലിനൊപ്പമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫെത്തിയത്. നാലാഞ്ചിറയിലെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമിരുന്നാണ് കെ.സി.വേണുഗോപാൽ ഫലപ്രഖ്യാപനം കണ്ടുതുടങ്ങിയത്. 100 സീറ്റ് പിന്നിട്ടതോടെ അദ്ദേഹം കെപിസിസി ഓഫിസിലെത്തി.ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.എം.ഹസൻ, പന്തളം സുധാകരൻ, ജെബി മേത്തർ, രമ്യ ഹരിദാസ് എന്നിവരും സ്ഥലത്തെത്തി. അനാരോഗ്യം വകവയ്ക്കാതെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ആഘോഷത്തിന്റെ ഭാഗമായി. ഇതിനിടെ ത്രിവർണ നിറത്തിലുള്ള കേക്കുമായി പ്രവർത്തകരെത്തി. മധുരം പങ്കിട്ടശേഷം നേതാക്കൾ കെപിസിസി ഓഫിസിനകത്തേക്ക്. അടച്ചിട്ട മുറിയിൽ ബാക്കി ഫലപ്രഖ്യാപനം കണ്ട അവർ 12 മണിയോടെ ഒരുമിച്ചു മാധ്യമങ്ങൾക്കു മുന്നിലെത്തി. യുഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്കു നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് ഒറ്റവാക്യത്തിൽ പ്രതികരിച്ചശേഷം വീണ്ടും മുറിയിലേക്ക്. ഉച്ചഭക്ഷണവും കഴിച്ചാണു നേതാക്കൾ പിരിഞ്ഞത്.


Source link

Back to top button