‘പിണറായി നയിച്ചത് സി പി എം വഴിയിലല്ല, നേതൃത്വം ഈ പാർട്ടിയെ ആറടിമണ്ണിൽ താഴ്ത്തും’

ആലപ്പുഴ: പിണറായി വിജയൻ സി പി എമ്മിനെ നയിച്ചത് പാർട്ടിയുടെ വഴിയിലൂടെയല്ലെന്ന വിമർശനവുമായി അമ്പലപ്പുഴയിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ജി സുധാകരൻ. തനിക്കെതിരെ പിണറായി വിജയൻ നടത്തിയ ചെറ്റ പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യമാണെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കെ അദ്ദേഹം പറഞ്ഞു. ‘എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു.സമുദായ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ എനിക്കൊപ്പമാണെന്ന് മനസിലാക്കിയാണ് ജനകീയ സ്വതന്ത്രനായി ഞാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ആരോടും ഞാൻ ആലോചിച്ചില്ല. മുഖ്യമന്ത്രി പറയുന്നത് ആറുമാസംമുമ്പ് ആലോചിച്ചതാണെന്നാണ്. എന്റെ മകനുമായിട്ടും ഭാര്യയുമായിട്ടേ ഞാൻ സംസാരിച്ചുള്ളൂ. ആദ്യം ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് യു ഡി എഫ് പിന്തുണ പ്രഖ്യാപിച്ചത്. അത് സ്വീകരിച്ചത് പ്രയോജനപ്പെട്ടു. അതിന് യു ഡി എഫിനോട് എനിക്ക് നന്ദിയുണ്ട്.
Source link


