test del 4 copy of del 3
അന്ന് ചരിത്ര ഭൂരിപക്ഷം, കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്നുവരെ അടക്കംപറച്ചിൽ: ശൈലജയുടെ രാഷ്ട്രീയഭാവിയെന്ത്?

കണ്ണൂർ ∙ മത്സരിപ്പിച്ചു തോൽപിക്കാനാണ് കെ.െക.ശൈലജയെ പേരാവൂരിൽ നിർത്തിയതെന്ന സിപിഎം അണികളുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തുടർച്ചയായ നാലാം ജയം. ശൈലജയുടെ തോൽവി പാർട്ടി പ്രവർത്തകർക്കിടയിലുണ്ടാക്കിയ നിരാശ ചെറുതല്ല. ശൈലജയെ തോൽപിച്ചു രാഷ്ട്രീയഭാവി ഇല്ലാതാക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്ന സംശയമായിരുന്നു സിപിഎം അണികൾക്ക്. സണ്ണി ജോസഫിന്റെ തിളക്കമാർന്ന ജയം അതു ശരിവയ്ക്കുന്നു.യുഡിഎഫ് അനുകൂല മണ്ഡലത്തിൽ ശൈലജ വിജയക്കൊടുങ്കാറ്റായി മാറുമെന്നാണു സിപിഎം പ്രചരിപ്പിച്ചതെങ്കിലും ജനം അതൊന്നും ഏറ്റെടുത്തില്ല. ശൈലജയ്ക്കുവേണ്ടി പ്രമുഖരാരും പ്രചാരണത്തിന് ഇറങ്ങിയുമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുതവണ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയതൊഴിച്ചാൽ മുതിർന്ന നേതാക്കളാരും ശൈലജയുടെ പ്രചാരണത്തിന് ഉണ്ടായിരുന്നില്ല. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മണ്ഡലത്തിലെ പ്രചാരണം. പക്ഷേ, പയ്യന്നൂരിലും തളിപ്പറമ്പിലും പി.കെ.ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥാനാർഥികൾക്കൊപ്പം മുഴുവൻ സമയവും പ്രവർത്തിച്ചപ്പോൾ ശൈലജയ്ക്കൊപ്പം എടുത്തുപറയാവുന്ന ഒരുനേതാവു പോലും ഉണ്ടായിരുന്നില്ല. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി ജില്ലയിലെ പല മണ്ഡലത്തിലും പ്രചാരണത്തിന് എത്തിയെങ്കിലും പേരാവൂരിൽ കാലുകുത്തിയില്ല. സ്വന്തം കഴിവുകൊണ്ടു മത്സരിച്ചു ജയിക്കുന്നെങ്കിൽ ജയിക്കട്ടെ എന്ന നിലപാടിൽ പാർട്ടിനേതൃത്വം ശൈലജയെ കയ്യൊഴിഞ്ഞ സ്ഥിതിയായിരുന്നു.
Source link


