LATEST

‘ജനങ്ങളോടുള്ള പ്രതിബദ്ധതയും വികസനത്തിനായുള്ള ദാഹവും മുൻനിർത്തി പോരാടി താമര വിരിയിച്ച സാരഥികൾ’


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള നിയമസഭയിൽ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണെന്നാണ് സുരേഷ് ഗോപി കുറിച്ചത്. കേരളത്തിൽ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളിൽ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരിൽ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 428 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരൻ വിജയിച്ചത്.നേമം മണ്ഡലത്തിൽ 3800 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ജയിച്ചത്. 4,002 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ ആർ രാജേന്ദ്രനെ ബിജെപിയുടെ ബി ബി ഗോപകുമാർ പരാജയപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


Source link

Back to top button