test del 4 copy of del 3
‘വോട്ടർമാർ തിരഞ്ഞത് മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ എന്നാണ്’: സോഷ്യൽ മീഡിയ കത്തിച്ച് ട്രോളുകൾ

തിരുവനന്തപുരം ∙ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനു പിന്നാലെ സൈബർ ലോകത്ത് ട്രോളുകളും സജീവമായി. ‘മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ’ എന്ന എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാക്യമാണ് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുന്നത്. ‘വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയ ആളുകൾ തിരഞ്ഞത് മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ, എന്നാണ്. അതുകൊണ്ടാണ് എൽഡിഎഫ് തോറ്റത്’ എന്നാണ് ഹാസ്യ രൂപേണ ട്രോളന്മാർ പറയുന്നത്. ‘എൽഡിഎഫ് 3.0’ അല്ല ‘എൽഡിഎഫ് 3ജി’ എന്നിങ്ങനെയുള്ള ട്രോളുകളും കാണാം.‘ഭരണത്തുടർച്ച ഉറപ്പിച്ച് പിണറായി; മേയ് 5ന് പന്തലിടാൻ നിർദേശം’ നൽകി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ആ പത്ര വാർത്തയ്ക്കൊപ്പം ‘ആ പന്തലിൽ ഇനി 160–ാം അടിയന്തിരം നടത്താം’ എന്നും പരിഹാസ രൂപത്തിൽ ട്രോളന്മാർ കുറിക്കുന്നു. ‘അച്ഛൻ തോറ്റാൽ ഞാൻ തന്നെ പ്രതിപക്ഷ നേതാവ്’ എന്ന് മുഹമ്മദ് റിയാസ് പറയുന്ന തരത്തിലുള്ള പോസ്റ്റുകളും സൈബറിടത്ത് ചർച്ചയാകുന്നുണ്ട്. ‘റോഷി ചതിച്ചതാ! ഇല്ലെങ്കിൽ ഞാൻ ഇപ്രാവശ്യം യുഡിഎഫിൽ മന്ത്രിയായി ഇരിക്കേണ്ട ആളായിരുന്നു’ എന്ന് ജോസ്.കെ.മാണി പറയുന്ന തരത്തിലുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവം.
Source link


