test del 5 copy of del 3
ആരാധന വോട്ടായി; പ്രവചനങ്ങൾ കാറ്റിൽ പറന്നു, തമിഴ്നാടിന്റെ നായകനായി ദളപതി; എഐഎഡിഎംകെയുമായി സഖ്യത്തിന്?

ചെന്നൈ∙ എക്സിറ്റ് പോൾ ഫലങ്ങളെയും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും കാറ്റിൽ പറത്തി തമിഴകത്ത് ദളപതി വിജയ്യുടെ വിജയക്കുതിപ്പ്. ആക്സിസ് മൈ ഇന്ത്യ മാത്രമാണ് വിജയ്യുടെ തമിഴക വെട്രി കഴകത്തിന് വൻ വിജയം പ്രവചിച്ചത്. 234 സീറ്റുള്ള തമിഴ്നാട് നിയമസഭയിൽ ടിവികെ 98 മുതൽ 120 സീറ്റു വരെ നേടുമെന്നായിരുന്നു ആക്സിസ് മൈ ഇന്ത്യ സർവേ ഫലം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നേട്ടത്തിലേക്കു കുതിക്കുന്ന ടിവികെ തമിഴ് രാഷ്ട്രീയത്തിലെ പുതിയ ശക്തിയാകുകയാണ്. നൂറിലേറെ സീറ്റുകൾ നേടിയ വിജയ് എഐഎഡിഎംകെയുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹവുമുണ്ട്. അങ്ങനെയെങ്കിൽ തമിഴ്നാടിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഇനി ദളപതിയെന്നു വിളിപ്പേരുള്ള വിജയ് ഇരിക്കും.ടിവികെയുടെ റാലികളിലെ വൻ ജനപങ്കാളിത്തം സിനിമാതാരത്തോടുള്ള ആരാധന മാത്രമാണെന്നും അതു വോട്ടാവില്ലെന്നുമുള്ള രാഷ്ട്രീയ എതിരാളികളുടെ വിലയിരുത്തലുകളെ കാറ്റിൽപറത്തിയാണ് പാർട്ടിയുടെ മുന്നേറ്റം. കരൂർ ദുരന്തവും വിവാഹജീവിതത്തിലെ പ്രശ്നങ്ങളുമൊക്കെ രാഷ്ട്രീയ എതിരാളികൾ വിജയ്യ്ക്കെതിരെ ആയുധമാക്കിയിരുന്നു. പക്ഷേ വിജയ്യും ടിവികെയും അവകാശപ്പെട്ടതുപോലെ യുവാക്കളും മാറ്റമാഗ്രഹിക്കുന്നവരും പാർട്ടിക്കൊപ്പം നിന്നു എന്നതാണ് തിരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന.
Source link


