test del 4 copy of del 3
വീട്ടിൽ വിസിലടിച്ച് വിജയ്‌യുടെ അമ്മയും അച്ഛനും; മാധ്യമങ്ങൾക്കു മുന്നിൽ വികാരാധീനയായി ശോഭ

തമിഴ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചു കൊണ്ട് ദളപതി വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുമ്പോൾ, പനയൂരിലെ വസതിയിൽ ആവേശം പങ്കുവച്ച് മാതാപിതാക്കൾ. മകന്റെ വിജയത്തിൽ അതീവ സന്തുഷ്ടയാണെന്ന് ശോഭ ചന്ദ്രശേഖർ പ്രതികരിച്ചപ്പോൾ, ഇതൊരു ചരിത്ര വിജയമാണെന്ന് പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞു.ഒരു പിതാവെന്ന നിലയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് എസ്. എ. ചന്ദ്രശേഖർ പറഞ്ഞു. “കഴിഞ്ഞ രണ്ടു വർഷമായി ഞാൻ അവനെ നിരീക്ഷിക്കുകയാണ്. അവന്റെ ആത്മവിശ്വാസം അത്ഭുതപ്പെടുത്തുന്നതാണ്. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ തനിക്ക് കഴിയുമെന്ന കാര്യത്തിൽ അവന് ഒരു ശതമാനം പോലും സംശയമുണ്ടായിരുന്നില്ല. ആ നിശ്ചയദാർഢ്യത്തെ ഞാൻ അഭിനന്ദിക്കുന്നു സഖ്യങ്ങളില്ലാതെ മത്സരിക്കുക എന്നത് വലിയൊരു തീരുമാനമായിരുന്നു. അവൻ അതിൽ ഉറച്ചുനിന്നു. തമിഴ്നാടിനും തമിഴ് ജനതയ്ക്കും ഇത് നല്ലൊരു കാര്യമാണ്. ഇതൊരു ചരിത്ര വിജയമാണ്.” എസ്. എ. ചന്ദ്രശേഖർ പറഞ്ഞു.
Source link


