test del 2
ഇന്ത്യക്കെതിരെ ചാരവൃത്തിയും ആഭ്യന്തര ഇടപെടലുമാരോപിച്ച് കാനഡ, ഖലിസ്ഥാൻവാദികളെ പിന്തുണച്ച് റിപ്പോർട്ട്

ഒട്ടാവ: ഇന്ത്യക്കെതിരെ ചാരവൃത്തിയും ആഭ്യന്തര ഇടപെടലുകളും ആരോപിച്ച് കാനഡ. 2025-ൽ ഇന്ത്യ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ‘ഇടപെടലുകളും ചാരവൃത്തിയും’ നടത്തിയെന്നാണ് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇന്ത്യൻ വൃത്തങ്ങൾ, സിഖ് വിഘടനവാദികൾക്ക് കാനഡ അഭയം നൽകുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടിൽ അവർ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഖലിസ്ഥാൻ രൂപീകരണത്തിനായി നടത്തുന്ന അഹിംസാപരമായ പ്രചാരണങ്ങളെ തീവ്രവാദമായി കണക്കാക്കാനാവില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിലെ ഇത്തരം കമ്യൂണിറ്റികൾക്കിടയിൽ ഭീതി പടർത്താൻ ലക്ഷ്യമിട്ട് ഇന്ത്യ ‘അതിരുകടന്ന അടിച്ചമർത്തൽ’ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ കാനഡ ആരോപിക്കുന്നു.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ റിപ്പോർട്ട് വീണ്ടും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. കാനഡയിലെ ആഭ്യന്തര രാഷ്ട്രീയ സമ്മർദങ്ങളും ഖലിസ്ഥാൻ വിഘടനവാദി ലോബികളുടെ സ്വാധീനവുമാണ് അടിസ്ഥാനരഹിതമായ ഈ പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഇന്ത്യ പ്രതികരിച്ചു. കൃത്യമായ തെളിവുകളില്ലാതെയാണ് കാനഡ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇന്ത്യക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന വിഘടനവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുകയാണെന്നും ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ ആരോപിച്ചു.പാകിസ്താനുമായി ചേർന്ന് കനേഡിയൻ മണ്ണിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സ്വന്തം മണ്ണിലെ തീവ്രവാദ ഘടകങ്ങളെ നിയന്ത്രിക്കുന്നതിൽ കാനഡ പരാജയപ്പെട്ടുവെന്ന് ഇന്ത്യൻ വൃത്തങ്ങൾ കുറ്റപ്പെടുത്തി. കാനഡയിലെ പൗരസ്വാതന്ത്ര്യത്തിന്റെ മറവിൽ ഗുർപത്‌വന്ത് സിങ് പന്നുവിനെ പോലെയുള്ളവർക്ക് ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ കാനഡ അനുമതി നൽകുകയാണെന്നും ഇന്ത്യ ആരോപിച്ചു.
Source link


