NATIIONAL
തോൽവിക്കു പിന്നാലെ ഋതുരാജിന്റെ മുഖത്തേക്കു നോക്കാതെ ക്യാപ്റ്റൻ പാണ്ഡ്യ, ഹസ്തദാനത്തിനു നിന്നില്ല- വിഡിയോ

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരം തോറ്റതിനു പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് ഹസ്തദാനം നൽകാതെ ഒഴിവാക്കിയോ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണ് സൂപ്പർ കിങ്സ് നേടിയത്. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച മട്ടാണ്. ഇരു ടീമുകളും രണ്ടു തവണ നേര്‍ക്കുനേർ വന്നപ്പോഴും ചെന്നൈയ്ക്കായിരുന്നു വിജയം. അർധ സെഞ്ചറി നേടി കളി ജയിപ്പിച്ച ശേഷം മുംബൈ താരങ്ങളുമായി ഹസ്തദാനം ചെയ്യുന്ന ഋതുരാജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മുംബൈ ഇന്ത്യൻസിനെതിരെ എട്ടു വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18.1 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തി. സീസണിലെ നാലാം വിജയത്തോടെ എട്ടു പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്തെത്തി. അതേസമയം ഒൻപതിൽ ഏഴു മത്സരങ്ങളും തോറ്റ മുംബൈ ഒൻപതാമതു തുടരുകയാണ്.
Source link


