LATEST

‘മുഖ്യമന്ത്രിക്ക്  കസേരയല്ല, ഒരു  ബഞ്ചിടേണ്ടി വരും’; യുഡിഎഫിനെ പരിഹസിച്ച് കെ ബി  ഗണേശ്‌കുമാർ


കൊല്ലം: യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാർ. യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രെെവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേശ്കുമാർ പരിഹസിച്ചു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘യുഡിഎഫിൽ മുഖ്യമന്ത്രിക്ക് കസേരയല്ല ഒരു ബഞ്ചിടേണ്ടിവരും. അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ട്. മൂന്നുപേർ രംഗത്തുണ്ട്. മുഖ്യമന്ത്രി ചർച്ച കൂടാതെ മന്ത്രി ചർച്ചയും പ്രെെവറ്റ് സെക്രട്ടറി ചർച്ചയും ആരംഭിച്ചു കഴിഞ്ഞു. ഒരു മാസം സമയം പോയത് അറിഞ്ഞില്ല. ടെലിവിഷനിൽ നല്ല കണ്ടന്റ് കിട്ടുകയാണ് ചെയ്തത്. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. പത്തനാപുരത്തെ ജനങ്ങൾ എന്നെ ചേർത്തുനിർത്തും. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും അധികാരത്തിൽ വരും’- ഗണേശ്കുമാർ പറഞ്ഞു.


Source link

Back to top button