test del 3

45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ സൂപ്പർ ടാങ്കർ; തടസങ്ങൾ ഭേദിച്ച് ‘സർവ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്


ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് നിശ്ചലമായിരിക്കെ, തടസങ്ങൾ ഭേദിച്ച് ഇന്ത്യൻ എൽപിജി ടാങ്കർ ‘സർവ് ശക്തി’ ലക്ഷ്യസ്ഥാനത്തേക്ക്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം മൂലം കപ്പൽ ഗതാഗതം ഏതാണ്ട് പൂർണമായി നിലച്ച പാതയിലൂടെയാണ് 45,000 ടൺ പാചകവാതകവുമായി ഈ സൂപ്പർടാങ്കർ സഞ്ചരിക്കുന്നത്. അമേരിക്ക ഇറാനുമേൽ ഉപരോധം ശക്തമാക്കിയതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കം നിലച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിന് ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി മുറിച്ചുകടക്കുന്ന ആദ്യ ഇന്ത്യൻ കപ്പലായി ‘സർവ് ശക്തി’ മാറും.  ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും രണ്ടാമത്തെ വലിയ എൽപിജി ഉപഭോക്താവുമാണ് ഇന്ത്യ. യുദ്ധം വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ കടുത്ത ജാഗ്രതയിലാണ്. എൽപിജി ഉൽപാദനം 60 ശതമാനം വർധിപ്പിച്ച് പ്രതിദിനം 54,000 ടണ്ണാക്കി മാറ്റിയിരുന്നു. എൽപിജി ടാങ്കറുകൾക്ക് തുറമുഖങ്ങളിൽ മുൻഗണന നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.


Source link

Back to top button