test del 4 copy of del 3

ബിജെപിയുടെ ഉറക്കം കെടുത്തി ചാത്തന്നൂർ എക്സിറ്റ് പോൾ ഫലം; ഫല പ്രഖ്യാപനത്തിനു മുൻപേ തലപുകച്ച് മുന്നണികൾ


കൊല്ലം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതോടെ യുഡിഎഫ് ക്യാംപിൽ പ്രതീക്ഷ, എൽഡിഎഫിൽ വീണ്ടും കണക്കുകൂട്ടലിന്റെ ദിനങ്ങൾ. പാർട്ടി പ്രതീക്ഷയർപ്പിച്ചിരിക്കുന്ന മണ്ഡലത്തിലെ ജനവിധി എന്താകുമെന്ന ആകാംക്ഷയോടെ ബിജെപി. എല്ലാ എക്സിറ്റ് പോളുകളും സംസ്ഥാനത്തു യുഡിഎഫ് അധികാരത്തിൽ വരുമെന്നു പ്രവചിക്കുന്നതിന്റെ ചുവടുപിടിച്ചാണു കൊല്ലം ജില്ലയിലെ കണക്കും. ജില്ലയിലെ 11 സീറ്റിൽ 5 മുതൽ 7 സീറ്റുകളാണ് യുഡിഎഫിന് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഉറപ്പായും വിജയിക്കുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്ന കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾക്കു പുറമേ, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം എന്നിവയിൽ രണ്ടെണ്ണം കൂടി കിട്ടിയേക്കാമെന്നാണു പ്രവചനം. ഇരവിപുരത്തും മുന്നണിക്കു പ്രതീക്ഷയുണ്ട്.ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തുന്ന ചാത്തന്നൂർ ഉറച്ച സീറ്റായി എക്സിറ്റ് പോൾ പറയാതിരുന്നതാണു പാർട്ടിയുടെ ഉറക്കം കെടുത്തുന്നത്. പക്ഷേ, 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ഇക്കുറി വിജയം ഉറപ്പാണെന്നാണു പാർട്ടി നേതൃത്വത്തിന്റെ അവകാശവാദം. ചില എക്സിറ്റ് പോളുകൾ ഒന്നു മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നതിൽ ചാത്തന്നൂരും ഉണ്ടെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.കഴിഞ്ഞ തവണ ലഭിച്ച രണ്ടിൽ നിന്നു ചുരുങ്ങിയത് 6 സീറ്റെങ്കിലും കൊല്ലത്തു നിന്നു കിട്ടണമെന്നാണു യുഡിഎഫ് നേതൃത്വത്തിന്റെ കണക്ക്. എങ്കിൽ മാത്രമേ, സർക്കാർ രൂപീകരിക്കാൻ അതു മുതൽക്കൂട്ടാകൂ. കരുനാഗപ്പള്ളിക്കും കുണ്ടറയ്ക്കും പുറമേ കഴിഞ്ഞ നേരിയ വ്യത്യാസത്തിനു തോൽവി സമ്മതിച്ച കൊല്ലം, ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ കണക്കുതീർക്കാനാവുമെന്ന ശുഭപ്രതീക്ഷയിലുമാണു യുഡിഎഫ് ക്യാംപ്.


Source link

Back to top button