test del 5 copy of del 3
കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ച് എത്തും, ഇടക്കിടെ വേഷം മാറും; പ്രത്യേക രീതികള്‍ പിന്തുടര്‍ന്ന് പൊലീസ് കുടുക്കി

കൽപറ്റ ∙ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണ കേസിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പൊലീസ്. 150 ൽ ഏറെ മോഷണ കേസുകളിലെ പ്രതിയായ കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെ.യു. മുഹമ്മദ്(46), അൻപതോളം കേസുകളിൽ പ്രതിയായ പുൽപ്പള്ളി പാടിച്ചിറ കട്ടിത്താനത്ത് വീട്ടിൽ കെ.ടി. ജോസ് എന്ന കമ്പളക്കാട് ജോസ്(72) എന്നിവരെയാണ് കൃത്യമായ അന്വേഷണത്തിനൊടുവിൽ ജില്ലാ പൊലീസ് മേധാവി അരുൺ കെ. പവിത്രന്റെ പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.ഏപ്രിൽ 23, 24 തീയതികൾക്ക് ഇടയിൽ കൽപറ്റ ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്ന് ഒൻപതു പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇവരെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാർ വീട്ടിൽ ഇല്ലാത്ത സമയം അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയുടെ ലോക്ക് തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.ഗ്രാമത്തുവയലിലെ വീട്ടിലെ മോഷണ ശേഷം മറ്റു രണ്ട് വീടുകളിലും ആഭരണങ്ങളും പണവും മുഹമ്മദ് കവർന്നിട്ടുണ്ട്. ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങൾ നൽകിയിരുന്നത് ജോസാണ്. ഒരു കാറിൽ യാത്ര ചെയ്യുന്നതിടെ ആണ് മുഹമ്മദിനെ പിടികൂടിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് പണവും ആഭരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു.
Source link


