LATEST
ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണു; ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്

തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്. തൃശൂർ ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്മൃതി (നഗരസഭാ മുൻ കൗൺസിലർ), മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. മിന്നൽ വീടിന്റെ ചുവരിൽ പതിച്ചതിന്റെ ആഘാതത്തിൽ ചുവർ തകർന്ന് ഇഷ്ടികയും കോൺക്രീറ്റ് കഷ്ണങ്ങളും ഉറങ്ങിക്കിടന്നിരുന്ന മൂന്നുപേരുടെയും ദേഹത്തേക്ക് തെറിക്കുകയുമായിരുന്നു. വീടിന്റെ വൈദ്യുതി ബന്ധവും മിന്നലിൽ പൂർണ്ണമായും തകർന്നു.
Source link


