LATEST

ഉരുണ്ട തലയും ചെറിയ പല്ലും, കടി കിട്ടിയാൽ പോലും അറിയില്ല; ഇതാണ് മലയാളികളുടെ പേടിസ്വപ്‌നമായ ഉഗ്രവിഷമുള്ള പാമ്പ്


കേരളത്തിൽ പാമ്പുകടിയും അതുമൂലമുള്ള മരണവും ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ചൂട് കൂടിയതിനാൽ വെള്ളം തേടിയാണ് ഈ സമയങ്ങളിൽ പാമ്പുകൾ കൂടുതലായി എത്തുന്നത്. ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ചത് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. അതിനാൽ എല്ലാവർക്കും ശംഖുവരയൻ എന്ന് കേട്ടാൽ പേടിയാണ്. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന വിഷമുള്ള പാമ്പാണ് ശംഖുവരയൻ. വെള്ളിക്കെട്ടൻ, Common Krait എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ ‘ബിഗ് ഫോർ’ പാമ്പുകളിൽ ഒരംഗമാണിത്. ശംഖുവരയൻ, മോതിരവളയൻ, എട്ടടിവീരൻ, വളവളപ്പൻ, വളയപ്പൻ, കെട്ടുവളയൻ, കരിവേല, വളകഴപ്പൻ, വളേർപ്പൻ, കെട്ടുപൊളപ്പൻ എന്നിങ്ങനെ പല പേരുകളിൽ കേരളത്തിൽ പ്രാദേശികമായി ഇത് അറിയപ്പെടുന്നു.


Source link

Back to top button