test del 1

കൈൽ ജാമിസൺ അതിരുകടന്നു; വൈഭവ് സൂര്യവംശിക്കെതിരായ വിജയാഘോഷത്തിൽ നടപടിയെടുത്ത് ബിസിസിഐ

ജയ്‌പൂർ: കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിലെ മിന്നുംതാരമായ വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ വിജയാഘോഷം വൈറലായിരുന്നു. 15കാരനായ വൈഭവിനെ സ്റ്റംപിനെറിഞ്ഞാണ് കൈലി പുറത്താക്കിയത്. എന്നാൽ കൈലിയുടെ വിജയാഘോഷം അതിരുകടന്നുവെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നടപടി സ്വീകരിച്ചിരിക്കുകയാണ് ബിസിസിഐ.

കൈലിന് ഒരു ഡീമറിറ്റ് പോയിന്റാണ് ശിക്ഷയായി നൽകിയത്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. മത്സരത്തിൽ മറ്റൊരു കളിക്കാരനെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ എന്നിവ ഉപയോഗിച്ചതിന്റെ പേരിലാണ് ശിക്ഷാനടപടിയെന്ന് ബിസിസിഐ വ്യക്തമാക്കി. കൈൽ കുറ്റം സമ്മതിച്ചുവെന്നും മാച്ച് റഫറിയായ രാജീവ് സേത്ത് ചുമത്തിയ ഉപരോധം അംഗീകരിച്ചുവെന്നും ബിസിസിഐ പ്രസ്‌താവനയിൽ പറഞ്ഞു.

കഴിഞ്ഞദിവസം സവായി മാൻസിംഗ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിസും തമ്മിലെ മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലാണ് സംഭവം നടന്നത്. കൈലിന്റെ ആദ്യ ബോളിൽ ഫോർ പറത്തിയ വൈഭവ് രണ്ടാം ബോളിൽ സ്റ്റംപിന് വീണ് പുറത്താവുകയായിരുന്നു. കൈലിന്റെ വിജയാഘോഷത്തിൽ പ്രതികരിക്കാതെ വൈഭവ് തലകുനിച്ചാണ് ഫീൽഡിൽ നിന്ന് മടങ്ങിയത്.


An in-swinging yorker 😲🔥🎥 Kyle Jamieson gets Vaibhav Sooryavanshi early 👊Wait for the celebration 👀Updates ▶️ https://t.co/6OOjzHtZiD#TATAIPL | #KhelBindaas | #RRvDC | @DelhiCapitals pic.twitter.com/6vxJ5ahlb3
— IndianPremierLeague (@IPL) May 1, 2026

TAGS: NEWS 360, SPORTS, KYLE JAMIESON, VAIBHAV SOORYAVANSHI, RAJASTHAN ROYALS VS DELHI CAPITALS


Source link

Back to top button