test del 1

വെടിനിറുത്തലിന് പുതുക്കിയ നിർദ്ദേശങ്ങളുമായി ഇറാൻ ,​ യുഎസിന് കൈമാറിയത് പാകിസ്ഥാൻ

ടെഹ്റാൻ : വെടിനിറുത്തലിന് നേരത്തെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെ പുതുക്കിയ നിർദ്ദേശങ്ങൾ കൈമാറി ഇറാൻ. പാകിസ്ഥാൻ മുഖാന്തിരമാണ് റിപ്പോർട്ട് അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. അതേസമയം കരാറിലെ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

തങ്ങൾക്ക് നേരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാന്റെ കപ്പലുകൾക്കുള്ള ഉപരോധം തുടരുമെന്നാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും നേരെയുള്ള ഉപരോധത്തിലൂടെ അവരെ സമ്മർദ്ദത്തിലാക്കി വെടിനിറുത്തൽ നടപ്പാക്കാം എന്നാണ് ട്രംപിന്റെ പ്രതീക്ഷ,​ ഏപ്രിൽ 8 മുതൽ താത്കാലിക വെടിനിറുത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾക്ക് അമേരിക്ക തയ്യാറെടുക്കുന്നു എന്നാണ് വിവരം. ആക്രമണമുണ്ടായാൽ നേരിടാൻ ഇറാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


Source link

Back to top button