test del 5 copy of del 3

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ലക്ഷ്യം യൂറോപ്യൻ യൂണിയൻ: കാറുകൾക്കും ട്രക്കുകൾക്കും 25% തീരുവ


വാഷിങ്ടൻ∙ വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നും ട്രംപ് പറയുന്നു.അതേസമയം, വ്യാപാര പങ്കാളികൾക്കുമേൽ അധികതീരുവ ചുമത്താൻ അടിയന്തര അധികാരം ഉപയോഗിക്കാൻ ട്രംപിനാവില്ലെന്ന് നേരത്തെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധി നിലനിൽക്കേയാണ് യൂറോപ്യൻ യൂണിയനുമേൽ ട്രംപ് അധിക തീരുവ ചുമത്താനൊരുങ്ങുന്നത്.


Source link

Back to top button