test del 3
‘ചേട്ടൻ മരിച്ചത് മിനിഞ്ഞാന്ന്; ഇന്നലെ കോളജ് ക്ലാസ് വച്ചു, അവരുടെ റിപ്പോർട്ട് പച്ചക്കള്ളം’: ആദിത്യന്റെ സഹോദരി

തിരുവനന്തപുരം∙ ‘എന്റെ ചേട്ടന്‍ മിനിഞ്ഞാന്നാ മരിച്ചത്, എന്നിട്ട് ഇന്നലെ കോളജ് ക്ലാസ് വച്ചു’ – ബെംഗളൂരു ബൊമ്മസന്ദ്ര ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിൽ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബിഎസ്സി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അരുവിക്കര സ്വദേശി എ.പി.ആദിത്യന്റെ സഹോദരിയാണു കോളജിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. കളത്തുകാല്‍ ഗവ.എല്‍പി സ്‌കൂളിനു സമീപം പാണ്ടിയോട് കുന്നില്‍ വീട്ടില്‍ ആദിത്യനെയാണു കോളജ് ഹോസ്റ്റല്‍ മുറിയില്‍ ബുധനാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മലയാളികളായ 4 വിദ്യാര്‍ഥികള്‍ക്ക് ഒപ്പമായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആദിത്യന്റെ താമസം. കര്‍ണാടക പൊലീസില്‍നിന്നും കോളജ് അധികൃതരില്‍നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്നും ആദിത്യന്റെ മരണം സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും സഹോദരിയും കുടുംബവും പറഞ്ഞു.സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ പീഡനമാണ് ആദിത്യന്റെ മരണത്തിനു കാരണമെന്നാണു കുടുംബം ആരോപിക്കുന്നത്. അദിത്യനു മുന്‍പ് മറ്റൊരു കുട്ടിയും ആത്മഹത്യക്കു ശ്രമിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ കണ്ടതു കൊണ്ട് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്ദീപ് പാണ്ഡെ കാരണം നിരവധി കുട്ടികള്‍ പഠനം നിര്‍ത്തിയിട്ടുണ്ടെന്ന് ആദിത്യന്റെ കൂട്ടുകാര്‍ പറഞ്ഞു. സന്ദീപും ഹര്‍ഷ എന്ന ആളുമാണ് അവിടം നിയന്ത്രിക്കുന്നതെന്നും അവരുടെ പീഡനമാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞു കൂട്ടുകാര്‍ സന്ദേശം അയയ്ക്കുന്നുണ്ട്. ആദിത്യന്റെ വീട്ടിലേക്കു പോകണം എന്നു പറഞ്ഞപ്പോള്‍ ഹോസ്റ്റല്‍ പൂട്ടിയിടുകയും കോളജില്‍ ക്ലാസ് വയ്ക്കുകയും ചെയ്തു. ആരു ചോദിച്ചാലും കുടുംബപ്രശ്‌നം കാരണമാണ് ആദിത്യന്‍ ജീവനൊടുക്കിയതെന്നു പറയണമെന്ന് മീറ്റിങ് വിളിച്ച് കുട്ടികളോടു പറഞ്ഞിട്ടുണ്ട്. മറ്റെന്തെങ്കിലും വെളിയില്‍ പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്നാണ് ഭീഷണി. ആദിത്യന്‍ പഠനത്തില്‍ മിടുക്കനാണെന്നാണ് ആദ്യം പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ലഹരിക്കേസ് ഉള്‍പ്പെടെ ഒരുപാടു കാര്യങ്ങള്‍ മോശമായി പറയുകയാണ്. അവര്‍ക്ക് കയ്യൊഴിയാന്‍ വേണ്ടിയാണിത്’- ആദിത്യന്റെ ബന്ധു പറഞ്ഞു.
Source link


