test del 2

‘ഇന്ത്യയെപ്പോലെയല്ല, പാകിസ്താനിലെ എണ്ണ 20 ദിവസത്തിൽ തീരും’; തുറന്നു സമ്മതിച്ച് പാക് മന്ത്രി


ഇസ്ലാമാബാദ്: കഠിനമായ ഇന്ധന പ്രതിസന്ധി നേരിടുന്ന പാകിസ്താൻ നിലവിൽ നേരിടുന്ന വെല്ലുവിളികളെ ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയുമായി താരതമ്യം ചെയ്ത് പാക് മന്ത്രി. ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണവില വർധിച്ചപ്പോൾ, ശക്തമായ വിദേശ നാണ്യശേഖരവും ദീർഘകാലത്തേക്കുള്ള തന്ത്രപ്രധാന എണ്ണശേഖരവും ഇന്ത്യയെ തുണച്ചതായി തുറന്നു സമ്മതിച്ച് പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്.സ്വന്തമായി എണ്ണശേഖരമില്ലാത്ത പാകിസ്താൻ കടുത്ത വിലക്കയറ്റം തടയാൻ ഐഎംഎഫ്. വായ്പാ നിബന്ധനകളിൽ ഇളവ് തേടാൻ നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യ തങ്ങളുടെ പൗരന്മാരെ സഹായിക്കാൻ നികുതി കുറച്ചപ്പോൾ, പാകിസ്താൻ സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തരം നടപടികൾ സ്വീകരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണവില ബാരലിന് 126 ഡോളറായി (2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്) ഉയർന്ന സാഹചര്യത്തിൽ, ഇന്ധന പ്രതിസന്ധിയുടെ കാര്യത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ് പാകിസ്താൻ പെട്രോളിയം മന്ത്രി എടുത്തുപറഞ്ഞത്. ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.’ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമല്ല ഉള്ളത്, അവർ തന്ത്രപരമായ കരുതൽ ശേഖരവും സൂക്ഷിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ നേരിടാൻ ഇത് സഹായിക്കുന്നു. കൂടാതെ, അവർ ഐഎംഎഫ് പദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ, എണ്ണവില വർധിച്ചപ്പോൾ നികുതി കുറച്ച് ആഘാതം കുറയ്ക്കാൻ അവർക്ക് സാധിച്ചു. അതിനുള്ള സാമ്പത്തിക ഭദ്രത അവർക്കുണ്ടായിരുന്നു.’ അദ്ദേഹം പറഞ്ഞു.


Source link

Back to top button