test del 5 copy of del 3

ലൈംഗിക ഉപദ്രവം, വംശീയ അധിക്ഷേപം; ജെ.പി മോർഗനിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി


വാഷിങ്ടൻ ∙ അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ.പി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ജീവനക്കാരന്റെ ലൈംഗികാതിക്രമ പരാതി. ജെ.പി മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് സഹപ്രവർത്തകൻ പരാതിയുമായി കോടതിയെ സമീപിച്ചത്. ലൈംഗികവൃത്തിക്കായി നിർബന്ധിച്ചെന്നും ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് ആരോപണം. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്റെ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.2025 മേയ് മാസത്തിൽ ഇരയായ യുവാവ് ബാങ്കിനു രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ജെ.പി മോർഗൻ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. പരാതിക്കാരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും വസ്തുതകൾ ഹാജരാക്കിയില്ലെന്നും ബാങ്ക് വക്താവ് അറിയിച്ചു.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NovakBozidar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button