test del 3
മാതാവിന്റെ സംരക്ഷണം തലയിലാകുമെന്ന് കരുതി അടിച്ചു കൊലപ്പെടുത്തി; മകന് ജീവപര്യന്തം തടവ്

തിരുവനന്തപുരം∙ വയോധികയായ അമ്മയെ തടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ മകന് തങ്കച്ചന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജ് വി.അനസിന്റെതാണ് ഉത്തരവ്. 2021 മേയ് 4 നാണ് സംഭവം. കഠിനംകുളം പുതുക്കുറിച്ചി ഡയാന പാലസ് വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റീത്ത (71)യെ മകനായ തങ്കച്ചന് റൂള്‍ തടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും മൂലം അവശയായ മാതാവിന്റെ സംരക്ഷണം തലയിലാകുമെന്ന് കരുതിയാണ് കൊല നടത്തിയത് എന്നാണ് കേസ്.
Source link


