test del 2

അമേരിക്കയിൽനിന്ന് 6,500 ടൺ ആയുധങ്ങൾ ഇസ്രയേലിലെത്തി; ശത്രുക്കൾക്കെതിരെ സൈന്യം സജ്ജമെന്ന് IDF


ടെൽ അവീവ്: അമേരിക്കയിൽനിന്ന് സൈനിക ഉപകരണങ്ങൾ ഇസ്രയേലിലെത്തിയതായി സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. രണ്ട് ചരക്ക് കപ്പലുകളിലും വിമാനങ്ങളിലുമായി 6,500 ടണ്ണിലധികം സൈനിക ഉപകരണങ്ങളാണ് ഇസ്രയേലിലെത്തിയത്.  ഹൈഫ, അഷ്‌ദോദ എന്നീ തുറമുഖങ്ങളിലാണ് കപ്പലുകൾ  എത്തിയത്. വ്യോമ-കര സേനകൾക്ക് ആവശ്യമായ വെടിക്കോപ്പുകൾ, സൈനിക ട്രക്കുകൾ, ജെ.എൽ.ടി.വി കോംബാറ്റ് മൊബിലിറ്റി വാഹനങ്ങൾ എന്നിവയാണ് അമേരിക്ക കൈമാറിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽനിന്ന് എത്തിച്ച യുദ്ധസാമഗ്രികൾ രാജ്യത്തെ വിവിധ സൈനിക താവളങ്ങളിലേക്ക് മാറ്റിയതായി ഐഡിഎഫ് അധികൃതർ വ്യക്തമാക്കി.ഫെബ്രുവരി 28-ന് ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ 1,15,600 ടണ്ണിലധികം സൈനിക ഉപകരണങ്ങൾ അമേരിക്ക ഇസ്രയേലിന് കൈമാറിയിട്ടുണ്ട്. ഇതിനായി 403 വിമാന സർവീസുകളും പത്ത് കപ്പൽ സർവീസുകളുമാണ് ഇതുവരെ ഉപയോഗപ്പെടുത്തിയത്.വരും ആഴ്ചകളിൽ സൈനിക സജ്ജീകരണങ്ങൾ ശക്തിപ്പെടുത്താനുള്ള  നടപടികൾ ഊർജിതമാക്കുമെന്ന്  ഇസ്രയേൽ പ്രതിരോധ മന്ത്രാലയ ഡയറക്ടർ ജനറൽ അമീർ ബരാം അറിയിച്ചു. ശത്രുക്കൾക്കെതിരെ ഏതുസമയത്തും എവിടെയും പൂർണ ശക്തിയോടെ തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയെ സജ്ജമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. 


Source link

Back to top button