test del 5 copy of del 3

പെട്രോളും ഡീസലും തീരുന്നു; പാക്കിസ്ഥാൻ വെട്ടിൽ‌, തകർച്ചയുടെ വക്കിലെന്ന് പ്രധാനമന്ത്രി, വിമാനം വിൽപനയും പാളി


ഇറാനെ കൈയയച്ച് സഹായിച്ചിട്ടും യുഎസുമായുള്ള സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥത വഹിച്ചിട്ടും യുദ്ധക്കെടുതിയിൽ വെട്ടിലായി പാക്കിസ്ഥാൻ. ഇന്ധനവില കത്തിക്കയറിയതും ഹോർമുസ് കടന്ന് ഇന്ധനം എത്തിക്കാൻ പറ്റാത്തതുംമൂലം പാക്കിസ്ഥാൻ നട്ടംതിരിയുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ സമ്മതിച്ചു.ഹോർമുസിലെ ചരക്കുനീക്കം നിലച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലാണ്. ഇന്ത്യയിലേത് പോലെ കരുതൽ ക്രൂഡ് ഓയിൽ ശേഖരമുള്ള രാജ്യമല്ല പാക്കിസ്ഥാൻ. അതുകൊണ്ടു തന്നെ വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവിനെ ഗുരുതരമായി ബാധിക്കും. ഇന്ത്യയ്ക്ക് 60-70 ദിവസം വരെ കരുതൽ ക്രൂഡ് ഓയിൽ ശേഖരമുള്ളപ്പോൾ പാക്കിസ്ഥാന് അതില്ലാത്തത് വലിയ തിരിച്ചടിയാണെന്ന് കഴിഞ്ഞ ദിവസം പാക്ക് പെട്രോളിയം മന്ത്രി അലി മാലിക്ക് പറഞ്ഞിരുന്നു. ‘‘പാക്കിസ്ഥാന് കരുതൽ (സ്ട്രാറ്റജിക്) ക്രൂഡ് ഓയിൽ ശേഖരമില്ല. ആകെയുള്ളത് 5-7 ദിവസത്തേക്കുള്ള വാണിജ്യ (കൊമേഴ്സ്യൽ) ക്രൂഡ് ശേഖരം മാത്രം. റിഫൈനറികളിൽ സ്റ്റോക്ക് 20-21 ദിവസത്തേക്ക് മാത്രമേയുള്ളൂ. രണ്ടുമാസത്തിന് മുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രൂഡ് ഓയിൽ ശേഖരമുള്ള ഇന്ത്യയുടെ സ്ഥിതിയല്ല പാക്കിസ്ഥാന്റേത്’’ – മാലിക് പറഞ്ഞു.ഇന്ധനവില വർധനകൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാനിലെ ജനങ്ങൾക്ക് പലിശയിലും ഷോക്ക്.  പാക്കിസ്ഥാൻ കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്ക് 11.5 ശതമാനമായാണ് ഉയർത്തിയത്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ പാക്കിസ്ഥാൻ ലക്ഷ്യംവെച്ചിരുന്ന പണപ്പെരുപ്പ പരിധി പിടിവിട്ടു കുതിച്ചതാണ് കാരണം. കുറച്ചു കാലത്തേക്ക് കൂടി പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുമെന്നും ബാങ്ക് പറയുന്നു. തിരിച്ചടികളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാക് ഓഹരി വിപണി നഷ്ടത്തിലാണ്. 


Source link

Back to top button