test del 3
സഞ്ചാരികളേ.. ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി പ്രാദേശിക സ്പോൺസർഷിപ് വേണ്ട; മറ്റു മാറ്റങ്ങൾ ഇവ..

കൊച്ചി ∙ വിനോദസഞ്ചാരികൾക്കു ലക്ഷദ്വീപിലേക്കു പ്രവേശന പെർമിറ്റ് ലഭിക്കാൻ പ്രാദേശിക സ്പോൺസർഷിപ് വേണമെന്ന നിബന്ധന ഒഴിവാക്കി. സ്പോൺസർമാരുടെ സത്യവാങ്മൂലം ഇല്ലാതെ തന്നെ ഇനി പ്രവേശന പെർമിറ്റിന് അപേക്ഷിക്കാം. വിനോദസഞ്ചാരികൾ സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്നു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) മുൻകൂട്ടി വാങ്ങി ഹാജരാക്കണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു. പകരം ഇനി ലക്ഷദ്വീപ് പൊലീസ് തന്നെ നേരിട്ടു പിസിസി നൽകും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു എൻട്രി പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കി ഭരണകൂടം സർക്കുലർ ഇറക്കിയത്.ലഭിക്കാൻ ഏറെ പ്രയാസകരമായിരുന്ന പ്രാദേശിക സ്പോൺസർഷിപ് ആയിരുന്നു ലക്ഷദ്വീപിലേക്കു പോകുന്നതിൽ നിന്നു യാത്രികരെ പിന്നാക്കം വലിച്ചിരുന്ന പ്രധാന കടമ്പ. ഇത് ഇല്ലാതാകുന്നതോടെ ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വൻ തോതിൽ വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Source link


