test del 2
യുദ്ധം തുടങ്ങിയശേഷം ഇറാൻ 21 പേരെ തൂക്കിലേറ്റി, ക്രൂരപീഡനങ്ങളും നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കലും

ജനീവ: പശ്ചിമേഷ്യയിൽ ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയശേഷം 21 പേരുടെ വധശിക്ഷ ഇറാൻ നടപ്പാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശവിഭാഗം. നാലായിരത്തിലേറെപ്പേരെ അറസ്റ്റുചെയ്തെന്നും ഓഫീസ് ഓഫ് ദ ഹൈക്കമ്മിഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് (ഒ.എച്ച്.സി.എച്ച്.ആർ.) ബുധനാഴ്ച പറഞ്ഞു. ഇക്കൊല്ലം ജനുവരിയിൽ വിലക്കയറ്റത്തിനെതിരേ ഇറാനിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഒൻപതുപേരെ തൂക്കിലേറ്റിയത്. ഭരണകൂടവിരുദ്ധ സംഘടനകളിലെ അംഗത്വത്തിന്റെ പേരിൽ 10 പേരെയും ചാരവൃത്തിക്കുറ്റത്തിന് രണ്ടുപേരെയും വധശിക്ഷയ്ക്കു വിധേയരാക്കിയെന്ന് ഒ.എച്ച്.സി.എച്ച്.ആർ. പറഞ്ഞു.തടവറയിൽ ക്രൂരപീഡനങ്ങളും നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കലും നടക്കുന്നുണ്ട്. 2012-ൽ യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ് മനുഷ്യാവകാശസമ്മാനം ലഭിച്ച അഭിഭാഷകൻ നസ്രിൻ സൊതൗദേഹ് ഉൾപ്പെടെ ഒട്ടേറെ തടവുകാരെ അജ്ഞാതകേന്ദ്രങ്ങളിലേക്ക് മാറ്റി. തടവറകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലുമേറെപ്പേർ ഇപ്പോഴുണ്ട്. ഇവർക്ക് ആഹാരം, വെള്ളം, മരുന്ന് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യമാണ്. ആഹാരവിതരണം മുടങ്ങിയതിന്റെപേരിൽ മാർച്ച് 18-ന് ചാബഹാർ ജയിലിലെ തടവുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവരിൽ അഞ്ചുപേരെ സുരക്ഷാസേനകൾ വധിച്ചെന്നും 21 പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റെന്നും ഒ.എച്ച്.സി.എച്ച്.ആർ. പറഞ്ഞു.
Source link


