test del 4 copy of del 3

ഭക്ഷണം തട്ടിത്തെറിപ്പിച്ചു, കൊന്ന് കട്ടിലിന് അടിയിൽവച്ചു: ഇരട്ടക്കൊലപാതകത്തിൽ സജിയുടെ മൊഴി


നെടുങ്കണ്ടം ∙ അമ്മയെയും മൂത്തസഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) റിമാൻഡിൽ. തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരെയും കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്.രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ വലയിൽ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി. കയ്യിലെ പരുക്ക് ചികിത്സിക്കാൻ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തിൽനിന്നു ദുർഗന്ധം ഉയർന്നതിനെത്തുടർന്ന്, വീടിനോടു ചേർന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. പിന്നീടു പതിവുപോലെ ജോലിക്കായി പോയി.’


Source link

Back to top button