test del 2

‘എച്ച്.എം.എസ്. ട്രംപ്’ അന്തർവാഹിനിയിലെ മണി, ട്രംപിന് ചാൾസ് രാജാവിന്റെ സമ്മാനം


ലണ്ടൻ: യു.എസിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവ് ട്രംപിനു സമ്മാനിച്ചത് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ നിർമിച്ച ‘എച്ച്.എം.എസ്. ട്രംപ്’ അന്തർവാഹിനിയിലെ മണി. ഒപ്പം വൈറ്റ് ഹൗസ് ഓവൽഓഫീസിലെ മേശയായ ‘റെസല്യൂട്ട് ഡെസ്കി’ന്റെ നിർമാണരൂപരേഖയുടെ പതിപ്പും സമ്മാനിച്ചു. ബ്രിട്ടന്റെ ‘എച്ച്.എം.എസ്. റെസല്യൂട്ട്’ കപ്പൽ വീണ്ടെടുത്തു നൽകിയതിനുള്ള ഉപഹാരമായി 1880-ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയാണ് അന്നത്തെ യു.എസ്. പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സിന് മേശ നൽകിയത്.ബ്രിട്ടനിലെ ആദ്യ യു.എസ്. സ്ഥാനപതിയായിരുന്ന ജോൺ ആഡംസ്, രാജ്യത്തിന്റെ സ്ഥാപകപിതാക്കളിൽ ഒരാളായ ജോൺ ജേയ്ക്ക് അയച്ച കത്തിന്റെ പകർപ്പായിരുന്നു ചാൾസിന് ട്രംപിന്റെ സമ്മാനം. ജോർജ് മൂന്നാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് 1785-ൽ എഴുതിയ കത്തിന്റെ പകർപ്പാണിത്.ചരിത്രവും ചിരിയുംനർമം കലർ‍ത്തി ചരിത്രം പറഞ്ഞാണ് വൈറ്റ് ഹൗസിൽ ട്രംപ് നൽകിയ വിരുന്നിൽ ചാൾസ് പ്രസംഗിച്ചത്. “ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ ഇപ്പോഴും ഫ്രഞ്ച് സംസാരിക്കുന്നവരായി തുടർന്നേനെ” എന്ന് 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് അധിനിവേശം പരാമർശിച്ച് ചാൾസ് ട്രംപിനോടു പറഞ്ഞു. യൂറോപ്യൻ സഖ്യകക്ഷികൾ സൗജന്യമായി യു.എസിൽനിന്ന് സുരക്ഷ പറ്റുന്നു എന്നമട്ടിൽ അടുത്തിടെ ട്രംപ് സംസാരിച്ചത് പരാമർശിച്ചാണ് ചാൾസ് ഇതു പറഞ്ഞത്.


Source link

Back to top button