test del 5 copy of del 3
കാസർകോട് വലതിനൊപ്പം; മഞ്ചേശ്വരത്ത് താമര വിരിയില്ലെന്ന് എക്സിറ്റ് പോൾ

കാസർകോട് ∙ വലിയ പ്രതീക്ഷകളോടെയാണ് മൂന്നുമുന്നണികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഐപി മണ്ഡലമായ മഞ്ചേശ്വരമടക്കം അഞ്ചുസീറ്റുകളില്‍ ശക്തമായ മത്സരമാണ് നടന്നത്. എന്‍ഡിഎ എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വിജയമുറപ്പിക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. മണ്ഡലത്തില്‍ മാറ്റമില്ലെന്നാണ് മനോരമ ന്യൂസ്-സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥിയായ മുസ്‍ലിം ലീഗിലെ എകെഎം അഷ്റഫ് മണ്ഡലം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 745 വോട്ടിന് സുരേന്ദ്രന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയതായും എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.തൃശൂരിൽ എൽഡിഎഫ് ആധിപത്യം; സി.സി.മുകുന്ദന്‍ പാര്‍ട്ടി വിട്ടത് ബാധിക്കില്ലെന്ന് എക്സിറ്റ് പോൾസിറ്റിങ് എംഎല്‍എയായിരുന്ന സി.സി.മുകുന്ദന്‍ പാര്‍ട്ടി വിട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളും എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ലെന്നാണ് മനോരമ ന്യൂസ് സി വോട്ടര്‍ എക്സിറ്റ് പോളിൽ പറയുന്നു. ഗീതാഗോപിയിലൂടെ സിപിഐ മണ്ഡലം നിലനിര്‍ത്തും. 2021ലെ തിരഞ്ഞെടുപ്പില്‍ സി.സി.മുകുന്ദന്‍ 28,431 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസിലെ സുനില്‍ ലാലൂര്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. തൃശൂരില്‍ വോട്ട് ഷെയറിലും എല്‍ഡിഎഫിനാണ് മേല്‍കൈ. എല്‍ഡിഎഫ് 40ശതമാനം വോട്ട് നേടുമ്പോള്‍ 38ശതമാനം ശതമാനമാണ് യുഡിഎഫിന് ലഭിക്കുക. എന്‍ഡിഎയ്ക്ക് 16ശതമാനം വോട്ട് ലഭിക്കും.
Source link


