test del 4 copy of del 3

പാനൽ ബോർഡിൽ വിജയം കൊയ്യുന്ന യുവ എൻജിനീയർ; മാസം 30-35 ലക്ഷത്തിന്റെ കച്ചവടം, ഉപഭോക്താവായി കെഎസ്ഇബിയും


വലിയ കെട്ടിടങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത ഉൽപന്നമാണ് ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ. ഇവ വ്യത്യസ്ത രീതിയിൽ ചെയ്തുവരികയാണ് ഗ്ലോബൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം. 3200 ARMS വരെയുള്ള പരിധിയിൽ എത്ര ശേഷിവരുന്ന ബോർഡുകളും നിർമിക്കും. അത്യാവശ്യക്കാർക്ക് 3 ദിവസത്തിനുള്ളിൽ നൽകുകയും ചെയ്യും. 10 വർഷമായി ഈ രംഗത്തുള്ള എസ്. രാഹുൽ പറയുന്നു. മാവേലിക്കരയ്ക്കടുത്ത് പോണകത്താണ് ഈ സംരംഭം.ഇലക്ട്രിക്കൽ എൻജിനീയറിങ് പഠിക്കുമ്പോൾതന്നെ രാഹുൽ പാനൽ ബോർഡ്/സ്വിച്ച് ബോർഡ്, മറ്റ് ഇലക്ട്രിക്കൽ സാമഗ്രികൾ എന്നിവയുടെ സാധ്യതകൾ തിരിച്ചറിഞ്ഞിരുന്നു. അതിനാൽ എൻജിനീയറിങ് പാസായപ്പോൾ മറ്റു ജോലികൾക്കൊന്നും ശ്രമിച്ചില്ല. ചെറിയ രീതിയിൽ പിതാവ് നടത്തിവന്ന ഇലക്ട്രിക്കൽ ഫാക്ടറിയിൽ ചേർന്നു. അദ്ദേഹത്തിന്റെ മരണശേഷം സ്ഥാപനത്തിന്റെ നടത്തിപ്പ് എറ്റെടുത്തു.സ്ഥാപനം ഏറ്റെടുത്തശേഷം ഇതുവരെ ഒരു കോടിയോളം രൂപയുടെ നിക്ഷേപം നടത്തി. േലസർകട്ടിങ്, ബൈൻഡിങ്, െവൽഡിങ്, സിഎൻസി മെഷീനുകൾ എല്ലാം സ്ഥാപിച്ചു, ആധുനികവൽക്കരിച്ചു. സൗകര്യങ്ങൾ മെച്ചപ്പെടുത്തി പ്ലാന്റ് വിപുലപ്പെടുത്തി. സ്ഥാപനത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെ ഇരുപത്തഞ്ചിലധികം സ്ഥിരം തൊഴിലാളികളുണ്ട്. ഡിസൈനിങ്ങും മാർക്കറ്റിങ്ങും എല്ലാം മികച്ച രീതിയിൽ ഏകോപിപ്പിച്ചു. എല്ലാത്തിനും രാഹുൽതന്നെയാണ് മേൽനോട്ടം. അങ്ങനെ ഇലക്ട്രിക്കൽ പാനൽ ബോർഡുകള്‍ നിർമിക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നായി വളരാനും കഴിഞ്ഞു.


Source link

Back to top button