test del 3
ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഒന്നര ലക്ഷത്തിന്റെ സാധനങ്ങൾ കവർന്നു

മുണ്ടക്കൈ ∙ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ.എൽപി സ്കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ.സുൽത്താന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. കട്ടിൽ, അലമാര, ജനൽപാളി, വാഷ് ബേസിൻ, ഷവർ തുടങ്ങിയവയാണു മോഷണം പോയത്. സുൽത്താന്റെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കൈ, അട്ടമല, ചൂരൽമല ദുരന്ത മേഖലകളിൽ ആൾതാമസമില്ല. നോ ഗോസോൺ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവിടേക്കു പുറത്തു നിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ പാസ് നിർബന്ധമാണ്. തങ്ങളുടെ വീടുകളിലേക്കും മറ്റും പോകണമെങ്കിൽ നാട്ടുകാർക്ക് ആധാർ കാർഡും നിർബന്ധമാണ്. പൊലീസിന്റെ കർശന പരിശോധനയും ചൂരൽമല ടൗണിൽ ശക്തമാണ്. എന്നിട്ടും ദുരന്തമേഖലകളിൽ മോഷണം വ്യാപകമാണെന്നതാണ് യാഥാർഥ്യം. ഒരിടവേളയ്ക്കു ശേഷമാണു ദുരന്തമേഖലകളിൽ വീണ്ടും മോഷണം വ്യാപകമാവുന്നത്. മോഷണത്തിന് പിന്നിൽ ഒരുസംഘം തന്നെയുണ്ടെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും മേഖലകളിൽ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നുമാണ് വീട്ടുടമസ്ഥരുടെ ആവശ്യം.
Source link


