test del 3
ഒരു ചുക്കുമില്ലെന്നത് ചീത്ത വാക്കല്ല വിജയ് കുമാർ, ഞാൻ വെബ് സീരീസിൽ നിന്നും പിന്മാറുന്നു: അപ്രതീക്ഷിത തീരുമാനവുമായി നടി അനുഗ്രഹ

തമിഴ് വെബ് സീരീസ് ‘റിസോർട്ടി’ൽ നിന്നും താൻ പിന്മാറുകയാണെന്ന് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാര്‍. ഈ വിഷയത്തിൽ ഇനി കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച പുതിയ വിഡിയോയിലൂടെ നടി വ്യക്തമാക്കി. നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ പറഞ്ഞ അഡ്വാൻസ് തുക, തനിക്ക് അവകാശപ്പെട്ട പണമാണെന്നും കഴിഞ്ഞ നാല് മാസമായി തനിക്ക് തരാനുള്ള പ്രതിഫലത്തുകയായി ഇത് കണക്കാക്കുമെന്നും നടി പറയുന്നു.ചീപ്പ് പബ്ലിസിറ്റിക്കും പ്രമോഷനും വേണ്ടിയാണ് ഇങ്ങനെയൊരു വിഷയവുമായി ഞാൻ രംഗത്തുവന്നതെന്നാണ് അവർ വാദിക്കുന്നത്. 25000 രൂപ അഡ്വാൻസ് ആയി തന്നെന്ന് പറയുന്നു. കഴിഞ്ഞ നാല് മാസമായി എനിക്ക് ഷൂട്ട് പോലുമില്ല. ആ 25000 രൂപ ഞാൻ ജോലിയെടുത്ത പ്രതിഫലമാണ്. പിന്നെ എങ്ങനെയാണ് അതിൽ നിന്നും പതിനായിരം രൂപ തിരിച്ചു തരിക. ഇതിന്റെയെല്ലാം എഗ്രിമെന്റും ബാങ്ക് സ്റ്റേറ്റ്മെന്റും കയ്യിൽ ഉണ്ട്.കരാറൊപ്പിടാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നും വിജയ് നിർമാണം ഉൾപ്പെടെ എല്ലാ മേഖലയിലും കൈകടത്തിയിരുന്നുവെന്നും നടി ആരോപിച്ചു. ‘‘പ്രൊഡക്ഷൻ ടീമിനോട് ചോദിച്ച് നിങ്ങൾ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്തു കൊണ്ടുവരൂ. വിജയ് കുമാർ എന്ന ആൾ ഇതിെല തിരക്കഥാകൃത്ത് മാത്രമല്ല, എല്ലാത്തിലും കയറി തലയിടുമായിരുന്നു. രണ്ട് യൂണിറ്റുകളായിട്ടായിരുന്നു ഒരേ സമയം ഷൂട്ടിങ് നടന്നത്.
Source link


