LATEST

അമിതജോലി,​ ഓഫുമില്ല – തളർന്ന് പി.ജി ഡോക്ടർമാർ  24 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടി  സ്റ്റൈപെൻഡ് കൂട്ടിനൽകാനും വിമുഖത


തിരുവനന്തപുരം : സർക്കാർ മെ‌ഡിക്കൽ കോളേജ് ആശുപത്രികളിൽ ഊണും ഉറക്കവുമില്ലാതെ ജോലിചെയ്ത് വലഞ്ഞ് പി.ജി ‌ഡോക്ടർമാർ. രാേഗികളുടെ ബാഹുല്യം അനുസരിച്ച് ഡോക്ടർമാരുടെ നിയമനം നടത്താത്തതിനാൽ ഇവർ വിശ്രമമില്ലാതെ ദിവസങ്ങളോളം ജോലി ചെയ്യേണ്ടിവരുന്നു.ശരാശരി 10 മണിക്കൂർ ഡ്യൂട്ടിയാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ നിർദ്ദേശിക്കുന്നത്. ആഴ്ചയിൽ 60 മണിക്കൂർ ജോലിയും ഒരു ദിവസം ഓഫും. പക്ഷേ,​ കേരളത്തിൽ ഇതു സ്വപ്നം മാത്രമാണ്. കാരണം, അത്യാഹിത വിഭാഗങ്ങളുടെയും വാർഡുകളുടെയും പ്രവർത്തനം ഇവരുടെ ചുമലിലാണ്.രാത്രി പി.ജി ‌ഡോക്ടർമാർ മാത്രമേ കാണൂ. മുതിർന്ന ഡോക്ടർമാർ സമരം ചെയ്തപ്പോൾ രോഗികൾക്ക് താങ്ങായി നിന്ന് സർക്കാരിന്റെ മാനം കാത്തത് ഇവരാണ്. എന്നിട്ടും ഇവർക്ക് അർഹമായ സ്റ്റൈപെൻഡ് നൽകാൻ തയ്യാറല്ല. സ്റ്റൈപെൻഡ് പരിഷ്കണത്തിനു വേണ്ടി അടുത്തിടെ സമരം പ്രഖ്യാപിച്ചെങ്കിലും ആരോഗ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിൻമാറി. തിരഞ്ഞെടുപ്പായതോടെ ആ ഉറപ്പും പാഴായി. 2019ൽ 5% വർദ്ധന വരുത്തിയശേഷം കാര്യമായ പരിഷ്കരണമുണ്ടായില്ല. 2023ൽ 1000രൂപ വർദ്ധിപ്പിച്ചു.


Source link

Back to top button