test del 5 copy of del 3
‘ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നു, പരിഗണിക്കാം’: അറഗ്ചി

ടെഹ്റാൻ വാഷിങ്ടൻ∙ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് ‘അപേക്ഷിക്കുക’ ആണെന്നും അപേക്ഷ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി. ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു. ‘ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്. അവർ ഇതിൽ ഒരു ലക്ഷ്യം പോലും നേടിയില്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കായി അപേക്ഷിച്ചത്. അത് നമ്മൾ പരിഗണിക്കുന്നുണ്ട്.’–അറഗ്ചി റഷ്യയിലെ മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ, യുദ്ധം അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഇറാൻ യുഎസിന് കൈമാറിയിരുന്നു. ആക്രമണം അവസാനിപ്പിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ ഓഫർ. ഹോർമുസിൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
Source link

