LATEST
നീലക്കുറിഞ്ഞി ആവാസവ്യവസ്ഥ നിലനിറുത്തണം: ട്രൈബ്യൂണൽ

ന്യൂഡൽഹി: പശ്ചിമഘട്ട മലനിരകളിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്ത്. നീലക്കുറിഞ്ഞി വംശനാശ ഭീഷണി നേരിടുകയാണെന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ റിപ്പോർട്ട് പരിഗണിച്ച് സ്വമേധയാ കേസെടുത്തു. ആവാസവ്യവസ്ഥ നിലനിറുത്താൻ എന്തുചെയ്യാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ടും കൂടി പരിശോധിച്ച് നാല് ആഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം. ആഗസ്റ്റ് 10ന് വീണ്ടും പരിഗണിക്കും.
Source link


