LATEST
ജസ്റ്റിസ് എ.കെ.പ്രീത ചുമതലയേറ്റു

കൊച്ചി: മൂന്ന് പതിറ്റാണ്ട് ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്ന എ.കെ. പ്രീത ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് സൗമെൻസെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ സംസാരിച്ചു. ഉത്തരവാദിത്വത്തെക്കുറിച്ച് ബോദ്ധ്യമുണ്ടെന്നും അതിനനുസരിച്ചു പ്രവർത്തിക്കുമെന്നും ജസ്റ്റിസ് പ്രീത മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ഇടുക്കി പീരുമേട് സ്വദേശിനിയാണ്.
Source link


