test del 3

ഇറാന്റെ എണ്ണപ്പണം കൊടുത്തത് ഡോളറിലും രൂപയിലുമല്ല, ചൈനീസ് യുവാനിൽ, തെറ്റില്ലെന്ന് കേന്ദ്രം; ഇന്ത്യയെ പ്രകോപിപ്പിച്ച് കപ്പലുകൾക്ക് നേരെ വെടി


യുഎസ് ഇളവ് ലഭിച്ച ഇറാന്റെ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ഉപയോഗിച്ചത് ചൈനീസ് യുവാൻ. സാധാരണ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. എന്നാൽ ഇറാനുമായുള്ള ഇടപാട് യുവാനിൽ ആയിരുന്നെന്നാണ് റിപ്പോർട്ട്. ഐസിഐസിഐ ബാങ്ക് വഴിയാണ് ഇടപാട് പൂർത്തിയാക്കിയത്. ഇത്തരം ഇടപാടുകൾ നിയമപ്രകാരം തന്നെയാണെന്നും തെറ്റൊന്നും ഇല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കൂടുതൽ കമ്പനികൾ ചൈനീസ് യുവാനിൽ വിദേശവ്യാപാരത്തിന് ഒരുങ്ങുന്നതിനിടെയാണിത്. എന്നാൽ ഇളവ് മുതലെടുത്ത് ഇന്ത്യ ഏഴു വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനാണ് 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയത്. ഇറാനിൽ നിന്നുള്ള 4 കപ്പലുകൾക്ക് കൂടി ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇവയുടെ ഇടപാടുകളാണ് യുവാനിൽ നടന്നതെന്നാണ് റിപ്പോർ‍ട്ട്. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കമ്പനികൾ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും പെട്രോളിയം നാച്ചുറൽ ഗ്യാസ് ജോയിന്റ് സെക്രട്ടറി സുജാത ശർമ പ്രതികരിച്ചു. ഇറാനുമായുള്ള ക്രൂഡ് ഓയിൽ ഇടപാടുകൾ ചില പേയ്മെൻറ് തർക്കങ്ങളെ തുടർന്ന് മുടങ്ങിയെന്ന് വാർത്തകളുണ്ടായിരുന്നു. തുടർന്ന് ചൈനയിലുള്ള ഐസിഐസിഐ ബാങ്ക് ശാഖ വഴി ഇറാനിയൻ ക്രൂഡ് ഓയിൽ ട്രേഡറുടെ അക്കൗണ്ടിലേക്ക് ചൈനീസ് യുവാനിൽ പണം നൽകുകയായിരുന്നു. യുഎസ് ഉപരോധം നിലനിൽക്കുന്ന രാജ്യമാണ് ഇറാൻ. ഇത് മറികടക്കാനാണ് ഇറാനിയൻ കമ്പനികൾ ഡോളർ ഒഴിവാക്കി യുവാനിൽ പണം ആവശ്യപ്പെട്ടതെന്നാണ് കരുതുന്നത്. ഇറാനിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ തീരുമാനിച്ചിട്ടില്ല.


Source link

Back to top button