test del 4 copy of del 3

കേരളത്തിന് പൊള്ളുന്നു; ശമനമില്ലാതെ ചൂട്, 12 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം∙ ഉയർന്ന ചൂടിൽ ഉരുകി കേരളം. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ച വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ ഇന്നു മുതൽ ഏപ്രിൽ 24 വരെ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ മൂന്നുമുതൽ 4 ഡിഗ്രി വരെ കൂടുതലാണിത്.


Source link

Back to top button