test del 3

‘ഗവർണറുടെ പരിപാടിയിലെ പങ്കാളിത്തം അനുസരിച്ച് ഇനി സഹകരണം’; കാലടിയിൽ വിദ്യാർഥികൾക്ക് വകുപ്പുമേധാവിയുടെ ഭീഷണി


കൊച്ചി ∙ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട സർക്കുലർ വിവാദത്തിനു പിന്നാലെ വകുപ്പുമേധാവിയുടെ ഭീഷണിയെന്നും പരാതി. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഗവേഷക വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്നും പരിപാടിയിലെ പങ്കാളിത്തം അനുസരിച്ചായിരിക്കും ഭാവിയിലെ സഹകരണമെന്നുമാണ് പുറത്തു വന്ന ഓഡിയോ സന്ദേശത്തിലുള്ളത്. വ്യാകരണ വിഭാഗം മേധാവി ആർ.ഡി.സുനില്‍ കുമാറാണ് ഇത്തരമൊരു സന്ദേശം അയച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ പ്രതിഷേധത്തിനിടെ ശ്രീശങ്കരജയന്തി ആഘോഷങ്ങൾ ഇന്ന് രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്തു. ഇതിനു പിന്നാലെയാണ് വകുപ്പു മേധാവിയുടേതായ വാട്സ്ആപ് ഓഡിയോയും പ്രചരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ആർഎസി, ഓപ്പൺ ഡിഫൻസ് സെഷനുകളിൽ സഹായം നൽകില്ലെന്നാണ് ഗവേഷക വിദ്യാർഥികൾക്കുള്ള ഭീഷണി. 20ന് ഒരു അധ്യാപികയ്ക്കുള്ള യാത്രയയപ്പും 21ന് ഗവർണറുടെ സന്ദേശവുമാണ്. ‘പരിപാടികളിൽ എല്ലാവരുടേയും കൃത്യമായ സാന്നിധ്യമുണ്ടാകണം. പല സഹായങ്ങളും ആവശ്യമുണ്ട്. സഹകരിക്കുന്നതിന് അനുസരിച്ചിരിക്കും നിങ്ങൾക്കു തരുന്ന സഹായങ്ങള്‍. അത് പ്രത്യേകം ഓർമിച്ചുകൊള്ളണം.  21ന് നടക്കുന്ന പരിപാടിയുടെ കാര്യം പറയേണ്ടതില്ലല്ലോ. 10 മണിക്ക് മുമ്പ് എല്ലാവരും എത്തണം. ആരൊക്കെ ആത്മാർഥമായിട്ട് സഹകരിക്കുന്നോ എന്ന് കൃത്യമായി രേഖപ്പെടുത്തി വയ്ക്കും. ആരൊക്കെ സഹകരിച്ചു, സഹകരിച്ചില്ല എന്നതിന് അനുസരിച്ചിരിക്കും മുന്നോട്ടുള്ള പരിപാടികൾ. ആർഎസി, ഓപ്പൺ ഡിഫൻസ് വരെയുള്ള കാര്യങ്ങൾ ഉണ്ട്. അതിനൊക്കെ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തു നിന്ന് സഹകരണം കിട്ടണമെങ്കിൽ നിങ്ങള്‍ ആ രീതിയിൽ സഹകരിച്ചാൽ മാത്രമേ പരിഗണിക്കൂ’, ഓഡിയോ സന്ദേശത്തിൽ പറയുന്നു.


Source link

Back to top button