test del 5 copy of del 3

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നപ്പോൾ ചാകര; തൊടുപുഴ സംഘം പിടിച്ചത് 300 കിലോ വാള– ചിത്രങ്ങൾ


കോട്ടയം∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഒാരു വെള്ളം (ഉപ്പുവെള്ളം) കയറിയപ്പോൾ കോട്ടയം കളത്തിൽകടവിലെ മീൻപിടുത്തവും തകൃതി. നാട്ടിലെ പുഴകളിലും തോടുകളിലും ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ മീനുകൾ വെള്ളത്തിനു മുകളിലേയ്ക്കു പൊങ്ങിവരും. ഇങ്ങനെ വരുമ്പോൾ മീൻ പിടിക്കാൻ വരുന്നവർക്ക് ചാകരയാണ്. തൊടുപുഴയിൽ നിന്നും വന്ന ഒരു സംഘം യുവാക്കൾക്കാണ് ഇപ്പോൾ കോളടിച്ചത്. ഏകദേശം 300 കിലോ വാള ഇവർക്ക് ലഭിച്ചു. ജോബിഷ് ജോർജ്, ബിജു കൃഷ്ണൻ, വൈശാഖ്, കൃഷ്ണകുമാർ, ഷനൂബ്, മനീഷ്, സുനീർ, ജിജി എന്നിവരാണ് തൊടുപുഴയിൽനിന്നു വന്ന സംഘത്തിൽ ഉണ്ടായിരുന്നത്.മാർച്ച് 15ന് ഷട്ടറുകൾ തുറക്കേണ്ടതാണെങ്കിലും കൊയ്ത്ത് പൂർത്തിയാകാത്തതിനാൽ നീട്ടുകയായിരുന്നു. ഈ വർഷമാണ് ഏറ്റവും വൈകി ഷട്ടറുകൾ തുറക്കുന്നത്. പോയ വർഷങ്ങളിൽ ഏപ്രിൽ 10,11.12 തീയതികളിലാണു ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ ഈ വർഷം 20 വരെ കാത്തിരിക്കേണ്ടി വന്നു.


Source link

Back to top button