test del 5 copy of del 3
‘പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചു, മറുപടി പറയേണ്ടി വരും; ചെയ്തത് വലിയ തെറ്റ്’

ന്യൂഡൽഹി ∙ വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ പ്രതിപക്ഷം വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.പാർലമെന്റിൽ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള 131 ആം ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. എന്നാൽ വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ട ചർച്ചകൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 298 പേർ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 എംപിമാർ ബില്ലിനെ എതിർത്തു.
Source link


