test del 4 copy of del 3
‘സ്ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമുള്ള കാര്യമല്ല; ഇത് ജനാധിപത്യത്തിന്റെ വിജയം’

ന്യൂഡൽഹി ∙ ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. രാജ്യം ഭരിക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയായിരുന്നു ഭരണഘടനാ ഭേദഗതി ബില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ രാജ്യാന്തര സമ്മർദത്തിലാണെന്നും അത് പൊതുജനങ്ങൾക്ക് വ്യക്തമാണെന്നും പ്രിയങ്ക പറഞ്ഞു.‘‘എങ്ങനെയെങ്കിലും അധികാരത്തിൽ തുടരാൻ അവർ നടത്തുന്ന ഒരു ഗൂഢാലോചനയാണിതെന്ന് ഞാൻ കരുതുന്നു. സ്ത്രീകളെ ഉപയോഗിച്ച് സ്ഥിരമായി അധികാരത്തിൽ തുടരാനാണ് അവർ പദ്ധതിയിടുന്നത്. ബിൽ പാസായാൽ തങ്ങൾക്ക് ജയിക്കാമെന്ന് അവർ കരുതി. ഇനി ബിൽ പാസായില്ലെങ്കിൽ, മറ്റ് പാർട്ടികളെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് തങ്ങൾ സ്ത്രീകളുടെ രക്ഷകരാണെന്ന് വരുത്തിത്തീർക്കാനും അവർ ശ്രമിക്കും. എന്നാൽ സ്ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഞങ്ങൾക്കറിയാം’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.
Source link


