test del 3

പൊലീസ് നായ മണം പിടിച്ചെത്തി; അടഞ്ഞുകിടന്നിരുന്ന വീട്ടിൽനിന്നു 25 പവനോളം സ്വർണം മോഷ്ടിച്ചത് സമീപവാസി


കല്ലൂപ്പാറ ∙ അടഞ്ഞുകിടന്നിരുന്ന വീട്ടിൽനിന്നു 25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ സമീപവാസിയായ യുവാവ് അറസ്റ്റിൽ. പുതുശേരി പന്നിക്കോട്ട് മോൻ പി. കുര്യാക്കോസിനെയാണ് (41) കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശേരി പ്ലാക്കോട്ട് ഷാജി പി. അലക്സിന്റെ വീട്ടിലെ അലമാരയിൽനിന്ന് സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണു മോഷ്ടിച്ചത്. എന്നാൽ, കൂടുതൽ സൂചനകൾ ഒന്നും ലഭ്യമായിരുന്നില്ല. സ്വർണത്തിനൊപ്പം വിലപിടിപ്പുള്ള രേഖകളും സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു. പ്രതിയെ തെളിവെടുപ്പിനായി ഇന്നലെ സംഭവസ്ഥലത്തെത്തിച്ചു. സ്വർണം കവർന്നശേഷം ഉപേക്ഷിച്ച ലോക്കർ മണിമലയാറ്റിലെ കല്ലൂപ്പാറ മഠത്തുംകടവ് ഇരുമ്പ് പാലത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു. പത്തനംതിട്ടയിൽനിന്ന് എത്തിയ സ്കൂബ ടീമാണ് മണിമലയാറ്റിൽനിന്ന് ലോക്കർ മുങ്ങിയെടുത്തത്.


Source link

Back to top button