test del 4 copy of del 3
അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി; തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിനു പ്രതീക്ഷിച്ച വേഗമില്ല

ആലപ്പുഴ ∙ പാചകവാതക പ്രതിസന്ധിയും ബംഗാൾ തിരഞ്ഞെടുപ്പു കാരണം അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതിനെത്തുടർന്ന് തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിനു പ്രതീക്ഷിച്ച വേഗമില്ല. ആരംഭിച്ച പണികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ സ്ഥലങ്ങളിൽ പണി തുടങ്ങാൻ ആവശ്യത്തിനു തൊഴിലാളികളില്ലാത്ത സ്ഥിതിയാണ്. മഴക്കാലത്തിനു മുൻപു പരമാവധി പണി തീർത്തില്ലെങ്കിൽ പാത ഇരട്ടിപ്പിക്കൽ വൈകും.ചിലയിടങ്ങളിൽ കൂടി പണി തുടങ്ങാമെന്നു റെയിൽവേ എൻജിനീയറിങ് വിഭാഗം ആലോചിക്കുന്നുണ്ടെങ്കിലും അത്രയും ജീവനക്കാർ കരാറുകാരുടെ പക്കലില്ല. പാലങ്ങളുടെയും മറ്റും നിർമാണത്തിനു കോൺക്രീറ്റ് എത്തിക്കുന്ന പ്ലാന്റുകളിലും തൊഴിലാളികൾ കുറവാണ്. ബംഗാൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവർ മടങ്ങിയെത്തുമെന്നാണു കരുതുന്നത്. എന്നാൽ മേയ് അവസാനത്തോടെ മഴ ആരംഭിച്ചാൽ പണിയുടെ വേഗം കുറയും. മിക്കയിടത്തും ചതുപ്പിനു സമാനമായ സ്ഥലത്താണു പുതിയ പാത നിർമിക്കുന്നത്. മഴക്കാലത്ത് ഇവിടെ പണി നടത്തുക ബുദ്ധിമുട്ടാണ്.
Source link


