test del 4 copy of del 3

257 കോടി ചെലവഴിച്ച് നിർമിച്ച മെഡിക്കൽ കോളജിലെ കെട്ടിടം; ഭാഗങ്ങൾ അടർന്നുവീണത് ഡോക്ടറിന്റെ കാറിനു മുകളിൽ


കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിന്റെ ഭാഗങ്ങൾ അടർന്നുവീണ് കാറിന് നാശനഷ്ടം. പാർക്കിങ് സ്ഥലത്തായിരുന്നു, ഇഎൻടി വിഭാഗത്തിലെ ഡോക്ടറുടെ കാർ. 257 കോടി രൂപ ചെലവിട്ടു നിർമിച്ച കെട്ടിടമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 2025 ജൂലൈ 3ന് പഴയ സർജിക്കൽ ബ്ലോക്കിലെ ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണതോടെ പുതിയ ബ്ലോക്കിലെ വാർഡുകൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഹൈറ്റ്സ് എന്ന പൊതുമേഖല സ്ഥാപനമാണ് കെട്ടിടം പണിതത്.കറങ്ങുന്ന ഫാനിന്റെ അടിയിൽ ഇരിക്കുന്നതിനാണ് മത്സരം. ഏതാനും മാസം മുൻപ് പ്രവർത്തനമാരംഭിച്ച പുതിയ ബ്ലോക്കിൽ ഒന്നാംനിലയിലെ ജനറൽ സർജറി വിഭാഗത്തിൽ (എസ്​പി 1) കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് 20 ഫാനുകളാണ് ഉള്ളത്. പ്രവർത്തിക്കുന്നത് 13 എണ്ണം മാത്രം. 3 എണ്ണം അറ്റുകുറ്റപ്പണിക്കായി അഴിച്ചുമാറ്റി. 4 എണ്ണം കറങ്ങുന്നില്ല. സർജിക്കൽ ബ്ലോക്കിലെ ജലപ്രതിസന്ധി പരിഹരിച്ചതേയുള്ളൂ. വെള്ളമില്ലാത്തതുമൂലം 2 ദിവസത്തെ 50 ശസ്ത്രക്രിയകളാണു മുടങ്ങിയത്.


Source link

Back to top button