test del 4 copy of del 3
വൈദ്യുത ലൈനിലേക്കു കുഴഞ്ഞുവീണ ജീവനക്കാരനെ രക്ഷിച്ച് അഗ്നിരക്ഷാ ഹോം ഗാർഡ് ഫിലേന്ദ്രൻ

കഞ്ചിക്കോട് ∙ ജോലിക്കിടെ നിർജലീകരണമുണ്ടായി വൈദ്യുത ലൈനിലേക്കു കുഴഞ്ഞുവീണ വൈദ്യുതി വകുപ്പ് ജീവനക്കാരനു ‘രക്ഷാക്കരമായി’ കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഹോംഗാർഡ്. വിമുക്ത ഭടൻ കൂടിയായ കെ.എച്ച്.ഫിലേന്ദ്രനാണു സാഹസികമായി പറളി സെക്‌ഷനിലെ കെഎസ്ഇബി ജീവനക്കാരൻ രാജന്റെ ജീവൻ രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് റോഡിലായിരുന്നു സംഭവം.കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ 2 ലാഡറുകൾ സംഘടിപ്പിച്ച് അവരോടൊപ്പം മുകളിൽ കയറി ലൈനിൽ കുടുങ്ങിക്കിടന്ന രാജനെ ഫയർമാൻ ലിഫ്റ്റ് വിദ്യ വഴി താഴെയിറക്കി. പ്രാഥമിക ശുശ്രൂഷ നൽകിയതോടെ രാജന് ബോധം തിരിച്ചുവന്നു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ഫിലേന്ദ്രനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോൾ.
Source link


