test del 5 copy of del 3
എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ്: ഇന്ത്യയിലേക്ക് തിരിച്ചയച്ച് യുഎസ്

ന്യൂഡൽഹി∙ ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് യുഎസ് അധികൃതർ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും അന്വേഷണം ആരംഭിച്ചതായും എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 14ന് ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു ഈ പൈലറ്റ്. ‘‘നിയമങ്ങൾ ലംഘിക്കുന്ന നടപടികളോട് എയർ ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ പെരുമാറ്റം എന്നിവയിൽ വിട്ടുവീഴ്ചയില്ല. കമ്പനിയുടെ നയങ്ങൾക്കനുസരിച്ച് കർശനമായ അച്ചടക്ക നടപടികൾ ഇദ്ദേഹത്തിനെതിരെ സ്വീകരിക്കും’’ – എയർ ഇന്ത്യ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
Source link


